As per this scheme, 25 cash awards will be distributed in each district. Out of this, those who have obtained ‘A+’ grade for all subjects will be awarded with Rs. 1000/- each and those who have not obtained ‘A+’ grade for all subjects will be awarded with Rs. 600/- each considering the number of ‘A+’ grades they have obtained. In case the number of the applicants is more than the specified limit, then the income limit will be applicable. Two cash awards will be provided to a boy and a girl who have secured highest marks in the SC/ST category.
1 . കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 2020-21 അദ്ധ്യയനവര്‍ഷത്തെ
വിവിധ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയാണ്
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
2. അപേക്ഷകന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ ജാതി തെളിയിക്കുന്നതിനായി റവന്യൂ അധികാരികള്‍ നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
3. അപേക്ഷകന്റെ/വിദ്യാര്‍ത്ഥിയുടെ ബാങ്ക് പാസ്സ് ബുക്ക്, യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സ്കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.
4. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജനുവരി 31 വരെയാണ്.