ഈ പദ്ധതി പ്രകാരം ഗുരുതരമായ രോഗം ബാധിച്ച ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികള്‍ക്ക് ചികിത്സാ ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ക്യാന്‍സര്‍, കുഷ്ഠം, ക്ഷയം, മാനസിക രോഗങ്ങള്‍ വൃക്കസംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം, ഹൃദയവാല്‍വ് ശസ്ത്രക്രിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി പരാമവധി 10,000/- രൂപ വരെ സാമ്പത്തിക സഹായം നല്കുന്നതാണിത്. ഈ ധനസഹായം ഒരു തൊഴിലാളിക്ക് ഒരു പ്രാവശ്യം മാത്രമേ അനുവദിക്കൂകയുളളൂ.